നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കട്ടാര പാറ്റൺ

കുശവന്റെ ചക്രം

1952ൽ ഒരു കടയുടമ  അശ്രദ്ധരായ ആളുകൾ കടയിലെ സാധങ്ങൾ പൊട്ടിക്കുന്നുത് തടയാനായി ഇങ്ങനെ ഒരു ബോർഡ് വെച്ചു: “നിങ്ങൾ പൊട്ടിക്കുന്നത് നിങ്ങൾ വാങ്ങുക" (You break it, you buy it). ആകർഷകമായ ഈ വാചകം സാധനം വാങ്ങുന്നവർക്ക്  ഒരു മുന്നറിയിപ്പായി മാറി. ഇതു പോലുള്ള മുന്നറിയിപ്പുകൾ ഇപ്പോൾ പല വ്യാപാരശാലകളിലും കാണാം. 

യഥാർത്ഥ കുശവന്റെ കടയിൽ വിരോധാഭാസം പോലെ മറ്റൊരു സൂചന വെക്കാം. “നിങ്ങൾ ഇത് പൊട്ടിച്ചാൽ ഞങ്ങളതിനെ മികച്ച മറ്റെന്തെങ്കിലും ആക്കാം.” അത് തന്നെയാണ് യിരമ്യാവ് 18ൽ വെളിപ്പെടുത്തിയിരിക്കുന്നത്. 

യിരമ്യാവ് കുശവന്റെ വീട് സന്ദർശിച്ചു, അവിടെ കുശവൻ "ഉടഞ്ഞുപോയ" കളിമണ്ണ് ശ്രദ്ധയോടെ മെനഞ്ഞു “മറ്റൊരു പാത്രമാക്കിത്തീർത്തു“(വാ. 4) എന്ന് കണ്ടു. ദൈവം ഒരു വിദഗ്ദനായ കുശവൻ ആണെന്നും, നമ്മൾ കളിമണ്ണാണെന്നും പ്രവാചകൻ ഓർമ്മിപ്പിക്കുന്നു. ദൈവം സർവ്വശക്തനായതുകൊണ്ട് താൻ നിർമ്മച്ചതിനെ ഉപയോഗിച്ച് തിന്മയെ നശിപ്പിക്കാനും നമ്മിൽ സൗന്ദര്യം ഉണ്ടാക്കുവാനും കഴിയും.

തകർന്നോ ഉടഞ്ഞോ ഇരിക്കുമ്പോഴും ദൈവത്തിനു നമ്മളെ പണിയാൻ കഴിയും. വിദഗ്ദ്ധ കുശവാനായ അവിടുന്ന്, നമ്മുടെ തകർന്ന കഷണങ്ങളിൽ നിന്നും പുതിയ അമൂല്യമായ പാത്രം ഉണ്ടാക്കുവാൻ കഴിയുന്നവനും അങ്ങനെ ചെയ്യാൻ തയ്യാറുള്ളവനുമാണ്. നമ്മുടെ തകർന്ന ജീവിതങ്ങളെ, കുറ്റങ്ങളെ, മുൻ പാപങ്ങളെ ഒന്നും ഉപയോഗശൂന്യമായ വസ്തുക്കളായി അവിടുന്ന് കാണുന്നില്ല. പകരം അവിടുന്ന് നമ്മുടെ പൊട്ടിയ കഷണങ്ങളെ എടുത്ത് ഏറ്റവും മികച്ചതെന്ന് തനിക്ക് തോന്നുന്നതുപോലെ രൂപാന്തരം വരുത്തുന്നു. 

നമ്മുടെ തകർന്ന അവസ്ഥയിലും നമ്മുടെ വിദഗ്‌ദ്ധ കുശവനു നാം ഉന്നത മൂല്യമുള്ളവരാണ്. നമ്മുടെ തകർന്ന ജീവിതങ്ങൾ അവിടുത്തെ കരത്തിൽ, അവിടുത്തേക്ക് ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ മനോഹര പാത്രങ്ങളായി രൂപപ്പെടുത്താൻ കഴിയും. (വാ.4).

എച്ച് എ സ്കെച്ച് പാപമോചനം

ആ ചെറിയ ചുവന്ന ചതുരപ്പെട്ടി മാന്ത്രികമായിരുന്നു. കുട്ടിയായിരുന്നപ്പോൾ അതുമായി മണിക്കൂറുകൾ ഞാൻ കളിക്കുമായിരുന്നു. അതിലെ ഒരു നോബ് തിരിക്കുമ്പോൾ സ്ക്രീനിൽ എനിക്ക് തിരശ്ചീന രേഖകൾ ഉണ്ടാക്കാം. മറ്റേ നോബ് തിരിക്കൂ— ഇതാ ലംബ രേഖ. രണ്ടു നോബുകളും ഒരുമിച്ച് തിരിച്ചാൽ എനിക്ക് കോണോടുകോൺ, വൃത്തങ്ങൾ,ഡിസൈനുകൾ എന്നിയൊക്കെ നിർമ്മിക്കാമായിരുന്നു. എച്ച് എ സ്കെച്ച് കളിപ്പാട്ടം തലകീഴായി പിടിച്ചു ചെറുതായി കുലുക്കുമ്പോഴാണ് യഥാർത്ഥ മാജിക്ക് വരുന്നത്. പുതിയൊരു ഡിസൈൻ നിർമ്മിക്കാൻ അവ്സരം നൽകി ഒരു ശൂന്യമായ സ്ക്രീൻ പ്രത്യക്ഷപ്പെടുന്നു. 

ദൈവത്തിന്റെ പാപക്ഷമ പ്രവർത്തിക്കുന്നത് എച്ച് എ സ്കെച്ച് പോലെയാണ്. അവൻ നമ്മുടെ പാപങ്ങളെ തുടച്ചു നീക്കി നമുക്കായ് ഒരു വെടിപ്പുള്ള ക്യാൻവാസ് സൃഷ്ടിക്കുന്നു. ചെയ്ത തെറ്റുകളെ നാം ഓർത്താലും ദൈവം പൊറുക്കാനും മറക്കാനും തീരുമാനിക്കുന്നു. നമ്മുടെ പാപങ്ങളെ കണക്കിടുന്നില്ല, അവൻ അത് തുടച്ചു കളഞ്ഞു. അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല (സങ്കീർത്തനങ്ങൾ 103:10) പകരം പാപക്ഷമയിലൂടെ കൃപ ലഭിക്കുമാറാക്കുന്നു. നമുക്ക് വൃത്തിയുള്ള ഒരു എഴുത്തുപലകയുണ്ട്—നാം ദൈവത്തിന്റെ ക്ഷമയെ അന്വേഷിക്കുമ്പോൾ പുതിയൊരു ജീവിതം നമ്മെ കാത്തിരിക്കുന്നു. അവന്റെ നമ്മോടുള്ള അത്ഭുതകരമായ ദാനം നിമിത്തം നമുക്ക് കുറ്റബോധത്തിൽ നിന്നും ലജ്ജയിൽ നിന്നും വിടുതൽ പ്രാപിക്കാം.

ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു എന്ന് സങ്കീർത്തനക്കാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു (വാ. 12). അത് നിങ്ങൾക്ക് എത്താവുന്നതിലും അകലെയാണ്! ദൈവത്തിന്റെ ദൃഷ്ടിയിൽ, കടും ചുവപ്പ് അക്ഷരങ്ങൾ പോലെയോ ഒരു മോശം ചിത്രം പോലെയോ നമ്മുടെ പാപങ്ങൾ ഇനി നമ്മിൽ ഒട്ടി നിൽക്കുന്നില്ല. തന്റെ അത്ഭുതകരമായ കൃപയ്ക്കും കരുണക്കും ദൈവത്തിനു നന്ദി പറയുവാനും അവനിൽ സന്തോഷിക്കുവാനുമുള്ള കാരണമാണത്.